മൂന്നാറില്‍ 15കാരനെ 21കാരി പീഡനത്തിനിരയാക്കി; യുവതിക്കെതിരെ പോക്‌സോ കേസ്


മൂന്നാര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവതിക്ക് എതിരേ പൊലിസ്‌ കേസെടുത്തു. തമിഴ്‌നാട് സ്വദേശിനിയായ ഇരുപത്തൊന്നുകാരിക്കെതിരേയാണ് പോക്‌സോ നിയമപ്രകാരം മൂന്നാര്‍ പൊലിസ്‌ കേസെടുത്തത്. ലക്ഷ്മി സ്വദേശിയായ പതിനഞ്ചുവയസ്സുകാരനെയാണ് ബന്ധുവായ യുവതി പീഡിപ്പിച്ചത്.

തമിഴ്‌നാട്ടില്‍നിന്ന് ഒരാഴ്ച മുന്‍പാണ് യുവതി ആണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസം കുട്ടിയുടെ രഹസ്യഭാഗത്ത് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അച്ഛനമ്മമാര്‍ ചിത്തിരപുരത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്.

ഡോക്ടര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് പൊലിസ്‌ കേസെടുത്തത്. യുവതി ഒളിവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണം ആരംഭിച്ചതായി പൊലിസ്‌ പറഞ്ഞു.