അഴിമതി ഭരണ സമതി രാജി വെക്കുക. ഡി വൈ എഫ് ഐ കണിച്ചാർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി..




കണിച്ചാർ :അഴിമതിയിൽ മുങ്ങി കുളിച്ച കണിച്ചാർ ഭരണ സമതിയും, പ്രസിഡന്റ് സെലിൻ മാണിയും രാജിവെക്കുക എന്നാവിശ്യപെട്ടു കൊണ്ട്    ഡി വൈ എഫ് ഐ കണിച്ചാർ കമ്മറ്റിയുടെ നേതൃത്വത്തിൽ കണിച്ചാർ  പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന കമ്മറ്റി അംഗം സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്  കെ.വി രാഹുൽ അദ്ധ്യക്ഷനായിരുന്നു., മേഖല സെക്രട്ടറി പി.പി നിധീഷ്, ബ്ലോക്ക് സെക്രട്ടറി കെ.വി രോഹിത് , കെ. സുകേഷ്, ജോയൽ തുടങ്ങിയവർ സംസാരിച്ചു.