പൗരത്വനിയമ ഭേദഗതിക്കെതിരേ പ്രതിഷേധം തുടരുന്നു
ചെറുകുന്ന്: പൗരത്വനിയമ ഭേദഗതിക്കെതിരായും രാജ്യത്ത് നടന്നുവരുന്ന സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ചെറുകുന്ന് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ബഹുജന റാലി നടത്തി. ചെറുകുന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഹസ്സന്‍കുഞ്ഞി കൊവ്വപ്പുറത്ത് റാലി ഫ്ലാഗ് ഓഫ് ചെയ്തു.
റാലിയില്‍ വിവിധ സംഘടനകളും പ്രവര്‍ത്തകരും പങ്കെടുത്തു. കണ്ണപുരം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടന്ന സമാപനം പി.കെ.ഹസ്സന്‍കുഞ്ഞി ഉദ്ഘാടനംചെയ്തു. കെ.മോഹനന്‍ അധ്യക്ഷതവഹിച്ചു. പി.വി.ബാബുരാജേന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം അന്‍സാരി തില്ലങ്കേരി, ഡി.സി.സി. സെക്രട്ടറി അഡ്വ. കെ.ബ്രിജേഷ്‌കുമാര്‍, കെ.ഗണേശന്‍, ദേവന്‍ കപ്പച്ചേരി, ബഷീര്‍ ഫൈസി, കെ.ടി.സാജിദ്, മുജീബ് മുണ്ടപ്പുറം, സി.അബ്ദുല്‍സലാം, പി.ജംസീര്‍, കെ.വി.സമീര്‍, എ.സി.ഫയാസ്, കെ.വി.നിഷാദ്, കൃഷ്ണന്‍ കട്ടക്കുളം എന്നിവര്‍ സംസാരിച്ചു.


0 Comments