ആവേശത്തിന്റെ വയനാടന്‍ വല കുലുക്കി ഐ.എം. വിജയന്‍
വെള്ളമുണ്ട: തൊണ്ണൂറുകളില്‍ തിങ്ങിനിറഞ്ഞ ഗാലറികളെ ആവേശത്തിലാറാടിച്ച കേരളത്തിന്റെ കറുത്തമുത്ത് ഐ.എം. വിജയനും കൂട്ടരും അതേ ആവേശത്തോടെ ഒരിക്കല്‍കൂടി കളം നിറഞ്ഞുകളിച്ചപ്പോള്‍ വെള്ളമുണ്ടയില്‍ ആവേശത്തിരയിളക്കം. അഞ്ചുതവണ സന്തോഷ് ട്രോഫിയില്‍ കേരളത്തെനയിച്ച ആസിഫ് സഹീറായിരുന്നു എതിര്‍ടീമിന്റെ തേരാളി. പന്തുരുണ്ടു തുടങ്ങിയപ്പോള്‍ മുതല്‍, മിന്നുന്ന ഗോള്‍ പെരുമകളുടെ ആരവങ്ങള്‍ അലയടിച്ച ഓര്‍മകളില്‍ ഗാലറിയിലെ പുരുഷാരം അലിഞ്ഞു. കേരള ഫുട്‌ബോളിന്റെ ചരിത്രത്തില്‍തന്നെ അവിസ്മരണീയമായ നിമിഷങ്ങളാണ് മത്സരം കാത്തുവെച്ചിരുന്നത്.
പ്രളയംതകര്‍ത്ത വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനാണ് കേരളത്തിന്റെ ഇതിഹാസ താരങ്ങള്‍ വയനാട്ടിലെ വെള്ളമുണ്ടയിലെത്തി ബൂട്ടണിഞ്ഞത്. ആരവം അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റാണ് മത്സരത്തിന് വേദിയായത്.


0 Comments