സ്ത്രീസുരക്ഷയുടെ സന്ദേശവുമായി രാത്രി നടത്തം
ഇരിട്ടി∙ നഗരത്തിൽ സ്ത്രീകളുടെ നടത്തത്തിൽ പങ്കെടുത്തത് ഒട്ടേറെ വനിതകൾ. സ്ത്രീകളുടെ സംഘങ്ങൾ ആറിടങ്ങളിലാണു നിർഭയ ദിനത്തോടനുബന്ധിച്ചു രാത്രി നടന്നത്. ഇരിട്ടി, നേരംപോക്ക്, പൊലീസ് സ്‌റ്റേഷൻ റോഡ്, തന്തോട്, ബസ് സ്റ്റാൻഡ്, കീഴൂർ എന്നീ കേന്ദ്രങ്ങളിലായി ആറ് സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ നടത്തിയ രാത്രി നടത്തം 11ന് ആരംഭിച്ച് പുലർച്ചെ ഒന്നിന് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരത്ത് സമാപിച്ചു. രാത്രി നടത്തം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി.റോസമ്മ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ഐസിഡിഎസ് പ്രൊജക്ട് ഓഫിസർ പി.സി.ബേബി സനില അധ്യക്ഷത വഹിച്ചു. നഗരസഭാ ഉപാധ്യക്ഷ കെ.സരസ്വതി, സൂപ്പർവൈസർ ശ്രീലത, പ്രസന്ന, എം.ശാന്ത, പി.റോസ, കെ.വനജ എന്നിവർ പ്രസംഗിച്ചു.


0 Comments