മു​ഖ​ത്ത് മു​ള​കു​പൊ​ടി സ്പ്രേ ​ചെ​യ്തു യു​വ​തി​യെ തട്ടിക്കൊണ്ടുപോയി; ഓടുന്ന കാറില്‍ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെട്ടു; പ്രതിയെ പിന്‍തുടര്‍ന്ന് പിടികൂടി നാട്ടുകാര്‍




മാ​ന​ന്ത​വാ​ടി: വെ​ണ്‍​മ​ണി സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ മു​ഖ​ത്തു മു​ള​കു​പൊ​ടി സ്പ്രേ ​ചെ​യ്തു ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ യു​വാ​വ് പി​ടി​യി​ല്‍. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി ത​യ്യി​ല്‍ മു​ജീ​ബ് റ​ഹ്മാ​നെ​യാ​ണ്(44)​ത​ല​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ത​ല​പ്പു​ഴ 43ലാ​ണ് സം​ഭ​വം. ബ​സ് കാ​ത്തു​നി​ല്‍​ക്കു​ക​യാ​യി​രു​ന്ന ആ​ശ വ​ര്‍​ക്ക​റാ​യ യു​വ​തി​ക്കു കാ​റി​ല്‍ എ​ത്തി​യ മു​ജീ​ബ് റ​ഹ്മാ​ന്‍ ലി​ഫ്റ്റ് ന​ല്‍​കി. കാ​റി​ല്‍ ക​യ​റി​യ ഉ​ട​ന്‍ യു​വ​തി​യു​ടെ മു​ഖ​ത്ത് മു​ള​കു​പൊ​ടി സ്പ്രേ ​ചെ​യ്തു. കാ​ര്‍ ത​ല​പ്പു​ഴ 42ല്‍ ​എ​ത്തി​യ​പ്പോ​ള്‍ യു​വ​തി ഡോ​ര്‍ തു​റ​ന്നു പു​റ​ത്തു​ചാ​ടി. റോ​ഡ​രി​കി​ല്‍ വീ​ണു​കി​ട​ന്ന യു​വ​തി​യെ അ​തു​വ​ഴി വ​ന്ന ബ​സി​ലെ യാ​ത്ര​ക്കാ​രാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. പ്ര​തി​യെ നാ​ട്ടു​കാ​ര്‍ പേ​ര്യ​യി​ല്‍ കാ​ര്‍ ത​ട​ഞ്ഞു പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കാ​റി​ല്‍ നിന്ന് മൂ​ന്നു പൊ​തി ക​ഞ്ചാ​വ് ക​ണ്ടെ​ത്തി.