പ്രതിഷേധം അര്‍ധരാത്രിയില്‍; യൂത്ത് കോണ്‍ഗ്രസ് തീവണ്ടി തടഞ്ഞു
കണ്ണൂര്‍: പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള ജാമിയ മിലിയ ഇസ്‌ലാമിയ സര്‍വകലാശാല വിദ്യാര്‍ഥികളുടെ സമരം അടിച്ചമര്‍ത്തിയ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീവണ്ടി തടഞ്ഞു. ഞായറാഴ്ച രാത്രി 12.30-ഓടെയാണ് കണ്ണൂരില്‍ വെസ്റ്റ് കോസ്റ്റ് തീവണ്ടിക്ക് മുന്നില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തിയത്.
തീവണ്ടി എന്‍ജിനു മുകളില്‍ ചാടിക്കയറിയ സമരക്കാരെ പോലീസ് ലാത്തിവീശി പിന്തിരിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ അറസ്റ്റ് ചെയ്തുനീക്കി. റിജില്‍ മാക്കുറ്റി, മുഹമ്മദ് ഷമ്മാസ്, ഷറഫുദ്ദീന്‍ കാട്ടാമ്ബള്ളി, ഫര്‍ഹാന്‍ മുണ്ടേരി, പി.എ.ഹരി, നബീല്‍ വളപട്ടണം, സി.വി.സുമിത്ത്, മുഹ്‌സില്‍ കിഴുത്തള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


0 Comments