പാപ്പിനിശ്ശേരി: ദേശീയ വിദ്യാഭ്യാസനയത്തിലെ പ്രതിലോമ നിര്‍ദേശങ്ങള്‍ തള്ളിക്കളയണമെന്ന് പാപ്പിനിശ്ശേരിയില്‍ സമാപിച്ച കെ.എസ്.ടി.എ. ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൗരത്വഭേദഗതി നിയമം പിന്‍വലിക്കുക, സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സംവിധാനം പുനഃസ്ഥാപിക്കുക, മതനിരപേക്ഷ വിദ്യാഭ്യാസത്തിന്റെ കാവലാളാവുക തുടങ്ങി പത്ത് പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. ജനുവരി എട്ടിന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.
15 ഉപജില്ലകളില്‍നിന്നായി 60 പേര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. പ്രതിനിധിസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. കൃഷ്ണന്‍, സെക്രട്ടറിമാരായ കെ.കെ.പ്രകാശന്‍, കെ.ബദറുന്നീസ, സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ.ബീന, എന്‍.ടി.സുധീന്ദ്രന്‍, കെ.റോജ, പി.വി.പ്രദീപന്‍, സി.സി.വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളന സപ്ലിമെന്റ് പി.പി.ഷാജിര്‍ പ്രകാശനം ചെയ്തു.
കെ.എന്‍.ശ്രീകുമാര്‍, വി.പി.മോഹനന്‍, ടി.കെ.ശങ്കരന്‍, എ.വി.ജയചന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കി.
ജില്ലാ ഭാരവാഹികളായി കെ.സി.സുധീര്‍ (പ്രസി.), ഇ.കെ.വിനോദന്‍, സി.ചന്ദ്രന്‍, ടി.രജില, പി.അജിത (വൈ.പ്രസി.), വി.പി.മോഹനന്‍ (സെക്ര.), വി.പ്രസാദ്, ടി.വി.ഗണേശന്‍, കെ.ശശീന്ദ്രന്‍, കെ.ഗീത (ജോ.സെക്ര.), കെ.സി.മഹേഷ് (ട്രഷ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.


0 Comments