തൃശൂർ: പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമ്മേളനത്തിലെത്തിയ കേന്ദ്ര സഹമന്ത്രി വി. മുരളീധരന്റ പരാമർശത്തിൽ ശക്തമായ വിയോജിപ്പുമായി വനിതാ മാധ്യമപ്രവർത്തകർ.
തിരുവനന്തപുരത്തെ ആരോപണ വിധേയനായ മാധ്യമപ്രവർത്തകനെ ന്യായീകരിച്ച് സമ്മേളനത്തിൽ സംസാരിച്ചതിനോടാണ് സമ്മേളന പ്രതിനിധികളായ വനിതാ മാധ്യമപ്രവർത്തകർ മുരളീധരനെ വിയോജിപ്പ് അറിയിച്ചത്.
പരാമർശം ശരിയായില്ലെന്ന് പ്രതിഷേധമായി മാധ്യമപ്രവർത്തകർ കേന്ദ്രമന്ത്രിയെ അറിയിച്ചു. വിയോജിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്നും ഇതിനോട് മുരളീധരൻ പ്രതികരിച്ചു.


0 Comments