കാക്കത്തോട് പാലം ഉത്‌ഘാടനം ചെയ്തു
മുണ്ടയാംപറമ്പിൽ കാക്കത്തോട് മുണ്ടയാംപറമ്പ ക്ഷേത്രം - കഞ്ഞിക്കണ്ടം ബൈപാസ് റോഡിൽ കാക്കത്തോടിന് കുറുകെ നിർമിച്ചിട്ടുള്ള പാലത്തിന്റെ ഉത്‌ഘാടനം ക്ഷേത്രം ഓഡിറ്റോറിയത്തിൽ വച്ച്, ബഹു MLA അഡ്വ സണ്ണി ജോസഫ് നിർവഹിച്ചു. വാർഡ് മെമ്പർ ടി എം വേണുഗോപാൽ അധ്യക്ഷത വഹിച്ചു യോഗത്തില്‍ പ്രദീപ് കുമാർ ( അസി :എൻജിനിയർ ഇറിഗേഷൻ തലശ്ശേരി ) അഡ്വ :ഷീജ സെബാസ്റ്റ്യൻ (പ്രസിഡന്റ് അയ്യങ്കുന്ന് പഞ്ചായത്ത് ) കുഞ്ഞിമാധവൻ കനകത്തിടം (പാരമ്പര്യ ട്രസ്റ്റി പ്രതിനിധി) എം ആർ സുരേഷ് (സെക്രെട്ടറി ക്ഷേത്രം കമ്മറ്റി )പി കെ പ്രഭാകരൻ മാസ്റ്റർ, ബാലകൃഷ്ണൻ പതിയിൽ, സി കെ സുധാകരൻ, പി പി അനിൽകുമാർ, റോസമ്മ രാജൻ തുടങ്ങിയവർ സംസാരിച്ചു.


0 Comments