ജലസംരക്ഷണം പേരാവൂരിലും , കേളകത്തും തുടക്കം




പേരാവൂർ:വരാൻ പോകുന്ന വരൾച്ചയെ മുൻനിർത്തി ജലസംരക്ഷണ പദ്ധതികൾക്കും പുഴകളെയും കൈതോടുകളെയും മാലിന്യ മുക്തമാക്കുന്ന പ്രവർത്തികൾക്ക് തുടക്കമായി. പേരാവൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് ശ്രീകൃഷ്ണ അമ്പല തോടിന് കുറുകെ ജൈവ തടയണ നിർമ്മിച്ചു. വാർഡ് മെമ്പർ ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പേരാവൂർ മണ്ഡലം പ്രസിഡന്റ് ജോൺസൺ ജോസഫ്, പഞ്ചായത്തംഗം സിറാജ് പൂക്കേക്ക്. യൂത്ത് കോൺഗ്രസ് നേതാക്കളായ സുദീപ് ജെയിംസ്, ശരത്ചന്ദ്രൻ, കെ. പുരുഷോത്തമൻ , നൂർദിൻ  തുടങ്ങിയവർ നേതൃത്വം നല്കി. യൂത്ത് കോൺഗ്രസിന്റെയും, തൊഴിലുറപ്പ് പ്രവർത്തകരുടെയും, നാട്ടുകാരുടെയും നേതൃത്വത്തിലാണ് തടയണ നിർമ്മിച്ചത്.

കേളകം പഞ്ചായത്തിലെ രണ്ടാം വാർഡിൽ പൂക്കുണ്ട്, മുട്ടുമാറ്റി സ്ഥലങ്ങളിലാണ് കേളകം പഞ്ചായതിൽ തടയണ നിർമ്മിച്ചത്. വാർഡ് മെമ്പർ തോമസ് കണിയാം ഞാലിയുടെ നേതൃത്വത്തിൽ നാട്ടുകാരും, തൊഴിലുറപ്പ് പ്രവർത്തകരും ചേർന്നാണ് തടയനിർമ്മിച്ചത്. പേരാവൂർ, കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ തടയണ നിർമ്മിക്കുകയും, ജലാശയങ്ങൾ മാലിന്യ മുക്തമാക്കുകയും ചെയ്യുമെന്ന് യൂത്ത് കോൺഗ്രസ് മുൻ ജില്ല ജനറൽ സെക്രട്ടറി ജുബലി ചാക്കോ പറഞ്ഞു.