തേനീച്ചയുടെ ആക്രമണത്തില്‍ 10 പേര്‍ക്ക് പരുക്ക്
മാനന്തവാടി: ഒണ്ടയങ്ങാടി ചെന്നലായിയില്‍ തേനീച്ചയുടെ ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരുക്കേറ്റു . വിജി (40), ജിബി (35), സുരേഷ് (46), ഷൈജു (40), ത്രേസ്യാമ്മ (74), അബിന്‍ (10), നിഖില്‍ (16), അലീന (14), ഷാഹിദ (36), ബിയാത്തു (60) എന്നിവര്‍ക്കാണ് കുത്തേറ്റത് . ഇവര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി . ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പ്രദേശത്തെ ഒരു തെങ്ങിന്റെ മുകളില്‍ നിന്നും തേനീച്ചക്കൂട്ടം ഇളകി ആളുകളെ ആക്രമിക്കുകയായിരുന്നു . കൂടുതല്‍ പേര്‍ക്കും മുഖത്തിനും തലയ്ക്കുമാണ് കുത്തേറ്റത്.


0 Comments