പട്ടികജാതി- വര്‍ഗ സംവരണം; അനുകൂലിച്ച് കേരളം
തിരുവനന്തപുരം: പട്ടികജാതി- വര്‍ഗ സംവരണം പത്തു വര്‍ഷത്തേക്കുകൂടി ദീര്‍ഘിപ്പിക്കുന്നതിനുള്ള പ്രമേയം കേരള നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചു. പുതിയ കാലത്തും സമൂഹത്തില്‍ ഇപ്പോഴും ജാതിവിവേചനം ശക്തമായി നില്ക്കുന്നതായി മുഖ്യമന്ത്രി പ്രമേയത്തില്‍ പറഞ്ഞു.
പ്രമേയത്തെ ഭരണ-പ്രതിപക്ഷം ഒരുപോലെ അനുകൂലിച്ചു. ഭരണഘടനയുടെ 368-ാം അനുച്ഛേദ പ്രകാരമാണ് പ്രമേയം അവതരിപ്പിച്ചത്.
ആഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെയും നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യന്‍ സാമൂഹത്തില്‍ വലിയതോതില്‍ സംഭാവന ചെയ്ത സമൂഹമാണ് ആഗ്ലോ ഇന്ത്യന്‍ വിഭാഗമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചാണ് ആഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം ബിജെപി സര്‍ക്കാര്‍ അവസാനിപ്പിച്ചത്. ലക്ഷക്കണക്കിന് ആഗ്ലോ ഇന്ത്യക്കാര്‍ രാജ്യത്തുണ്ടെന്നിരിക്കെ തെറ്റായ കണക്കാണ് ബിജെപി സര്‍ക്കാര്‍ അവതരിപ്പിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


0 Comments