തടങ്കല്‍പ്പാളയങ്ങള്‍ കേരളത്തില്‍ ഉണ്ടാവില്ലെന്ന് പിണറായി വിജയന്‍
തിരുവനന്തപുരം: പൗരത്വത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നവരെ പാര്‍പ്പിക്കാനുളള തടങ്കല്‍പ്പാളയങ്ങള്‍ കേരളത്തില്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തടങ്കല്‍പ്പാളയങ്ങള്‍ക്കുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം റദ്ദാക്കി രാജ്യത്തെ ജനത ഒന്നായി കാണുന്ന ഭരണഘടനാ കാഴ്ചപ്പാട് തയാറാകണം. പൗരത്വവുമായി ബന്ധപ്പെട്ട കേരളത്തിന്‍റെ പ്രമേയം ചരിത്രത്തില്‍ ഇടംനേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം അടക്കം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദ നിയമഭേദഗതി പിന്‍വലിക്കണമെന്ന പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചു.


0 Comments