പി എസ് എല്‍ വി യുടെ അന്പതാമത് റോക്കറ്റ് ഇന്ന് കുതിക്കും; പത്ത് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലേക്ക്
ശ്രീഹരിക്കോട്ട> പിഎസ്‌എല്‍വി റോക്കറ്റ് ശ്രേണിയിലെ അന്‍പതാമത് വിക്ഷേപണം ഇന്ന് നടക്കും. ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് -2 ബി ആറിനെയും വഹിച്ച് പി.എസ്.എല്‍.വി - സി 48 റോക്കറ്റാണ് 50ാമത് വിക്ഷേപണത്തില്‍ കുതിക്കുക.
റഡാര്‍ ഇമേജിങ് നിരീക്ഷണ ഉപഗ്രഹമാണ് റിസാറ്റ് 2- ബി ആര്‍.ഇതോടൊപ്പം അമേരിക്ക, ഇസ്രായേല്‍, ഇറ്റലി ,ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഒന്‍പത് വിദേശ ഉപഗ്രഹങ്ങളും വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും വൈകിട്ട് 3.25നാണ് വിക്ഷേപണം.
16 മിനിറ്റിനുള്ളില്‍ റിസാറ്റ് 2- ബിആര്‍ വണിനെ റോക്കറ്റ് ലക്ഷ്യസ്ഥാനത്തെത്തിക്കും. 21 മിനിറ്റിനുള്ളില്‍ വിക്ഷേപണ ദൗത്യം അവസാനിക്കുമെന്നാണ് കണക്കുകൂട്ടല്‍. 1993ലാണ് പി.എസ്.എല്‍.വി റോക്കറ്റിന്റെ ആദ്യ വിക്ഷേപണം. ഇതുവരെയുള്ള ദൗത്യങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് പരാജയപ്പെട്ടത്.
55ലധികം ഇന്ത്യന്‍ ഉപഗ്രഹങ്ങളും, 20 രാജ്യങ്ങളില്‍ നിന്നുള്ള 310 ഉപഗ്രഹങ്ങളും പിഎസ്‌എല്‍വി ഇതുവരെ ഭ്രമണപഥത്തിലെത്തിച്ചു


0 Comments