വിവരങ്ങള്‍ ചോരുന്നു; നാവിക സേനയില്‍ സ്‌മാര്‍ട്ട് ഫോണിനും ഫേസ്‌ബുക്കിനും വിലക്ക്
ന്യൂഡല്‍ഹി> നാവിക സേനാംഗങ്ങള്‍ സ്‌മാര്‍ട്ട് ഫോണും ഫേസ്ബുക്കും ഉപയോഗിക്കുന്നതിന് വിലക്ക്. നാവിക മേഖലകളില്‍ സ്‌മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കരുതെന്ന് ഡിസംബര്‍ 27ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. യുദ്ധക്കപ്പലുകളിലും സ്‌മാര്‍ട്ട്‌ഫോണിന് വിലക്കുണ്ട്.
നാവിക താവളങ്ങള്‍, നിര്‍മാണ ശാലകള്‍ തുടങ്ങിയ ഇടങ്ങളില്‍ സ്‌മാര്‍ട്ട് ഫോണോ മറ്റ് സാമൂഹിക മാധ്യമങ്ങളോ ഉപയോഗിക്കരുത്.തന്ത്രപ്രധാന വിഷയങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ചോരുന്നത് തടയാനാണ് നടപടി.
മെസേജിങ് ആപ്പുകള്‍, നെറ്റ്വര്‍ക്കിങ്, ബ്ലോഗിങ് എന്നിവയും ഇ -കൊമേഴ്സ് സൈറ്റുകള്‍ ഉപയോഗിക്കുന്നതും വിവരങ്ങള്‍ പങ്കുവെക്കുന്നതും വെബ്‌സൈറ്റിനാവശ്യമായ ഫയലുകള്‍ സെര്‍വറിലേക്ക് ലോഡുചെയ്യുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഡിസംബര്‍ 20ന് ഹവാല ഇടപാടുമായി ബന്ധപ്പെട്ട് വിശാഖപ്പട്ടണത്തില്‍ നിന്നും എട്ട് നാവിക ഉദ്യോഗസ്ഥര്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ആന്ധ്രാപ്രദേശ് രഹസ്യാന്വേഷണ വിഭാഗം നാവിക രഹസ്യാന്വേഷണ ഏജന്‍സിയുമായും കേന്ദ്ര ഏജന്‍സിയുമായും സഹകരിച്ച് അന്വേഷണം നടത്തയപ്പോള്‍ പാകിസ്ഥാനുമായി ബന്ധപ്പെട്ട ചാരപ്രവര്‍ത്തനം നടത്തുന്ന റാക്കറ്റുകള്‍ സജീവമാണെന്ന് കണ്ടെത്തി. ഇതാണ് പുതിയ ഉത്തരവിറക്കാന്‍ കാരണം.


0 Comments