തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്‌ 3 മരണം



തിരുവനന്തപുരം> വെമ്ബായത്തിന് സമീപം പെരുങ്കുഴിയില്‍ കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്‌ മൂന്ന് യുവാക്കള്‍ മരിച്ചു. മരിച്ച മൂന്ന് പേരും ബൈക്ക് യാത്രികരാണ്. ഞായറാഴ്ച അര്‍ധരാത്രിയാണ് അപകടമുണ്ടായത്.

വട്ടപ്പാറ കല്ലുവാക്കുഴി സ്വദേശി ഉണ്ണി(35), കല്ലുവാക്കുഴി സ്വദേശി വിഷ്ണു(24), നെടുമങ്ങാട് ആനാട് വേങ്കവിള വേട്ടമ്ബള്ളി വെള്ളരിക്കോണം സ്വദേശി മനു(25) എന്നിവരാണ് മരിച്ചത്.

കല്ലുവാക്കുഴിയില്‍ താമസിക്കുന്ന മനുവിന്റെ അമ്മയെ കാണാനായി മൂന്നുപേരും ചേര്‍ന്ന് ബൈക്കില്‍ യാത്ര ചെയ്യുമ്ബോഴായിരുന്നു അപകടമെന്ന് പോലീസ് പറഞ്ഞു. മനുവും ഉണ്ണിയും സംഭവസ്ഥലത്ത് വെച്ചും ഗുരുതരമായി പരിക്കേറ്റ വിഷ്ണു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് മരിച്ചത്. .