കടമ്പൂരിൽ സി.പി.എം.-കോണ്‍ഗ്രസ് സംഘര്‍ഷം; അഞ്ചുപേര്‍ക്ക് പരിക്ക്
കാടാച്ചിറ: കടമ്പൂരിൽ സി.പി.എം.-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അഭിനവ് രാജീവ്, ശ്രീരാഗ് ശ്രീനിവാസ് സി.പി.എം. പ്രവര്‍ത്തകരായ ആദര്‍ശ്, അഭിജിത്ത്, സജീവന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തലശ്ശേരി ഇന്ദിരാഗാന്ധി ആസ്പത്രിയിലും സി.പി.എം. പ്രവര്‍ത്തകരെ തലശ്ശേരി സഹകരണാസ്പത്രിയിലും പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി ഒന്‍പതിനായിരുന്നു സംഘര്‍ഷങ്ങളുടെ തുടക്കം. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്നുനടന്ന സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് ഓഫീസായ രാജീവ് ഭവനും സി.പി.എം. ഓഫീസായ എ.കെ.ജി. മന്ദിരവും ആക്രമിക്കപ്പെട്ടു. രാജീവ് ഭവന്റെ ജനല്‍ച്ചില്ലുകള്‍ അക്രമത്തില്‍ തകര്‍ന്നു. എ.കെ.ജി. ഭവനിലെ ഫര്‍ണിച്ചറും നശിപ്പിച്ചു.
സ്ഥലത്ത് എടക്കാട് പോലീസ് ക്യാമ്ബ് ചെയ്യുന്നുണ്ട്.


0 Comments