കൊല്ലത്തെ ജനങ്ങൾക്ക് കുറഞ്ഞ വിലക്ക് ഉള്ളി ലഭ്യമാക്കി


ജില്ലാ കളക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ ഇടപെടൽ.ഉള്ളിയെ പിടിക്കാൻ കളക്ടർ രംഗത്തെത്തിയതോടെ കൊല്ലത്തെ ജനങ്ങൾക്ക് ആശ്വാസം. ആദ്യഘട്ടത്തിൽ കരിഞ്ചന്തക്കാർക്ക് ഞെട്ടൽ സമ്മാനിച്ച്  പൂനെയിൽ നിന്നെത്തിച്ചത് 5000 കിലോ ഉളളി.
ജില്ലാ കളക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ ഇടപടെലിനെ തുടര്‍ന്നാണ് ഉള്ളി കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനായത്.

ഉള്ളി വില ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ വിപണിയിലേക്ക് പൂനെ തുടങ്ങിയ ഇതര  സംസ്ഥാനങ്ങളില്‍ നിന്നും സവാള എത്തിച്ചു വില പിടിച്ചുനിറുത്തുകയായിരുന്നു കൊല്ലം ജില്ലാ ഭരണകൂടം.

ജില്ലാ കളക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ ഇടപടെലിനെ തുടര്‍ന്നാണ് ഉള്ളി കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനായത്. കിലോ 105 രൂപയ്ക്ക് ഉള്ളി സപ്ലൈക്കോ വഴിയാണ് വിപണിയിലിറക്കുക. പൊതു വിപണയിൽ പൂനെ ഉള്ളി കിലോയ്ക്ക് 130 മുതൽ 150 രൂപ വരെയാണ്.



5000 കിലോ ഉള്ളി പൂനെയില്‍ നിന്ന് കൊല്ലത്ത് എത്തിച്ചു. വില തുടര്‍ച്ചയായി ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യം തുടര്‍ന്നാല്‍ കൂടുതല്‍ ഇറക്കുമതി നടത്തുമെന്ന് കളക്ടര്‍ വ്യക്തമാക്കി.

നാഫെഡ് വഴി അവശ്യാനുസൃതം ഉള്ളി നാട്ടിലേക്ക് എത്തിക്കാന്‍ നടപടികള്‍ സ്വീകരിച്ചു. വരുംദിവസങ്ങളില്‍ വില 100 രൂപയില്‍ താഴെ ആക്കാന്‍ സാഹചര്യം ഒരുക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.