എ.പി. അബ്ദുള്ളക്കുട്ടിക്കെതിരെ കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയ സെല്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി.



തിരുവനന്തപുരം: എ.ഐ.സി.സി. പ്രസിഡന്റ് സോണിയ ഗാന്ധിയെ മോശമായി ചിത്രീകരിച്ച ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിക്കെതിരെ കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയ സെല്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. പൗരത്വ ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച്‌ സുപ്രീം കോടതിയിലേക്ക് എന്ന അടിക്കുറിപ്പോടെ എ.ഐ.എം.ഐ.എം. നേതാവും എം.പി.യുമായ അസദുദ്ദിന്‍ ഉവൈസി ചിത്രവുമായി ചേര്‍ത്താണ് സോണിയ ഗാന്ധിയെ അധിക്ഷേപിക്കുന്ന ചിത്രം അബ്ദുള്ളക്കുട്ടി പോസ്റ്റ് ചെയ്തത്.ഇത് അപകീര്‍ത്തികരവും ഐ.ടി. നിയമത്തിന്റെ ലംഘനവുമാണെന്നു ചൂണ്ടി കാട്ടി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ രാജു പി. നായരാണ് ഡി.ജി.പി.ക്ക് പരാതി നല്‍കിയത്. പോസ്റ്റിൽ നിരവധി സൈബറാക്രമണമാണ് അബ്ദുള്ളക്കുട്ടി നേരിടേണ്ടി വന്നത്. തുടർന്ന് അബ്ദുള്ളക്കുട്ടി പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു.