വിലക്കയറ്റത്തിനെതിരേ ഹോട്ടല്‍ വ്യാപാരികളുടെ പ്രതിഷേധം



തളിപ്പറമ്ബ്: കേരളാ ഹോട്ടല്‍ ആന്‍ഡ്‌ റസ്റ്റോറന്റ് അസോസിയേഷന്‍ തളിപ്പറമ്ബ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിലക്കയറ്റത്തിനെതിരേ നടത്തിയ സമരം ശ്രദ്ധേയമായി. ബസ് സ്റ്റാന്‍ഡിനുമുന്നില്‍ ദേശീയപാതയോരത്ത് പലചരക്കുകടയുടെ മാതൃകയുണ്ടാക്കി വിലക്കൂടുതല്‍ രേഖപ്പെടുത്തിയ സാധനങ്ങളുമായായിരുന്നു പ്രതിഷേധം.

സംസ്ഥാന ഖജാന്‍ജി കെ.പി.ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. എം.അലിക്കുഞ്ഞി അധ്യക്ഷതവഹിച്ചു. എം.ലക്ഷ്മണന്‍, ജില്ലാ സെക്രട്ടറി, കെ.എന്‍.ഭൂപേഷ്, കെ.എസ്.റിയാസ്, വി.താജുദ്ദീന്‍, കെ.എം.ലത്തീഫ്, കെ.റഷീദ്, ബദരിയ്യ ബഷീര്‍ എന്നിവര്‍ സംസാരിച്ചു.