ഇരിക്കൂര്‍ നിലാമുറ്റം മഖാം ഉറൂസ് തുടങ്ങി
ഇരിക്കൂര്‍ നിലാമുറ്റം മഖാം ഉറൂസ് തുടങ്ങി. റഹ്മാനിയ ദര്‍സ് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് കെ.ടി. സിയാദ് ഹാജി പതാക ഉയര്‍ത്തി. സയ്യിദ് അല്‍ മശ്ഹൂര്‍ ഖലീല്‍ ആറ്റക്കോയ തങ്ങള്‍ അല്‍ അസ്ഹരി പ്രാര്‍ഥനക്ക് നേതൃത്വം നല്കി. സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി. അബ്ദുള്‍ സലാം മൗലവി ഉദ്ഘാടനം ചെയ്തു.
സ്വഫ് വാന്‍ തങ്ങള്‍ ഏഴിമല ഉദ്ബോധനം നടത്തി. കെ.പി. അബ്ദുള്‍ അസീസ്, കെ. അബ്ദുള്‍ സലാം ഹാജി, കെ. മുഹമ്മദ് അഷ്റഫ് ഹാജി, കെ.വി. അബ്ദുള്‍ ഖാദര്‍, പി.എം.
ഉമ്മര്‍ ഹാജി, കെ. മേമി ഹാജി, വി. ഹംസ ഹാജി, എന്‍.വി. ഹാഷിം, വി.
ഖാസിം ഹാജി, കെ. മന്‍സൂര്‍, കെ.ടി. കരീം, കെ.ആര്. അഷ്റഫ്, എം.
ഉമ്മര്‍ ഹാജി, ഉസ്മാന് ദാരിമി പന്തിപ്പൊയില്‍, കെ. അബ്ദുസലാം ഫൈസി, അക്ബര്‍ സഅദി, ഇബ്രാഹിം ദാരിമി എന്നിവര്‍ പ്രസംഗിച്ചു.
യഹ് യ ബാഖവി, അബ്ദുറഷീദ് ദാരിമി, മുസ്തഫ ഹുദവി ആക്കോട്, ഷമീര്‍ ദാരിമി, പാണക്കാട് സാബിഖലി ശിഹാബ് തങ്ങള്‍, റഹ്മത്തുള്ള ഖാസിമി മൂത്തേടം, അബ്ദുള്‍ റസാഖ് ദാരിമി എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പ്രഭാഷണം നടത്തും. 24 ന് ഉച്ചക്ക് അന്നദാനവും നടക്കും. സമാപന ദിവസമായ 25 ന് അസര്‍ നിസ്കാരാനാന്തരം പാലം സൈറ്റില്‍ നിന്ന് മഖാം ഖബര്‍ സ്ഥാനിലേക്ക് കൂട്ട സിയാറത്തും തുടര്‍ന്ന് പ്രാര്‍ഥനയും നടക്കും. കോഴിക്കോട് വലിയ ഖാസി നാസര്‍ അബ്ദുള്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും.


0 Comments