പ്രമുഖ കുക്കറി ഷോ അവതാരക ജാഗി ജോണ്‍ മരിച്ച നിലയില്‍
തിരുവനന്തപുരം > ഗായികയും അവതാരകയുമായ ജാഗി ജോണിനെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രമുഖ കുക്കറി ഷോ അവതാരകയാണ് ജാഗി ജോണ്‍. കവടിയാര്‍ മരപ്പാലത്തിന് സമീപത്തെ വസതിയിലാണ് ജാഗി ജോണിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വൈകീട്ടോടെയാണ് സംഭവം. വീട്ടിലെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്.
അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധന നടത്തി. മോഡലിംഗ് രംഗത്തും, പാചക കുറിപ്പുകളിലൂടെയും വീഡിയോകളിലൂടെയും പ്രശസ്തയാണ് ജാഗി ജോണ്‍.


0 Comments