അ​പ​ക​ട​സ​മ​യ​ത്തു ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ കാ​ര്‍ ഓ​ടി​ച്ച​തു 120 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍




തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​എം. ബ​ഷീ​ര്‍ കാ​റി​ടി​ച്ചു കൊ​ല്ല​പ്പെ​ട്ട സ​മ​യ​ത്ത് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ കാ​ര്‍ ഓ​ടി​ച്ച​തു മ​ണി​ക്കൂ​റി​ല്‍ 120 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍. ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ലാ​ബി​ന്‍റെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്.

വാ​ഹ​ന​ത്തി​ന്‍റെ വേ​ഗം ക​ണ്ടു​പി​ടി​ക്കാ​ന്‍ അ​ന്വേ​ഷ​ണ സം​ഘം വെ​ള്ള​യ​ന്പ​ല​ത്തെ ക​ഐ​ഫ്സി​ക്കു മു​ന്നി​ല്‍​നി​ന്നു​ള്ള ദൃ​ശ്യം ഫോ​റ​ന്‍​സി​ക് ലാ​ബി​നു കൈ​മാ​റി​യി​രു​ന്നു. ഈ ​ദൃ​ശ്യം പ​രി​ശോ​ധി​ച്ചാ​ണു വാ​ഹ​നം അ​മി​ത വേ​ഗ​ത്തി​ലാ​യി​രു​ന്നെ​ന്നു ക​ണ്ടെ​ത്തി​യ​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ട്ടു​മി​ക്ക റി​പ്പോ​ര്‍​ട്ടു​ക​ളും ലാ​ബ് അ​ധി​കൃ​ത​ര്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു കൈ​മാ​റി. വാ​ഹ​ന​ത്തി​ന്‍റെ വേ​ഗ​ത സം​ബ​ന്ധി​ച്ച എ​ന്‍​എ​ബി​എ​ല്‍ അ​ക്ര​ഡി​റ്റേ​ഷ​ന്‍റെ പു​തി​യ മാ​ന​ദ​ണ്ഡ​പ്ര​കാ​രം ത​യാ​റാ​ക്കേ​ണ്ട അ​ന്തി​മ റി​പ്പോ​ര്‍​ട്ട് മാ​ത്ര​മാ​ണ് ഇ​നി ന​ല്‍​കാ​നു​ള്ള​ത്.

ഓ​ഗ​സ്റ്റ് മൂ​ന്നി​നു തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യ​ത്തി​നു സ​മീ​പ​മാ​ണു ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍ ഓ​ടി​ച്ച കാ​റി​ടി​ച്ചു മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യ ബ​ഷീ​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്. ശ്രീ​റാം മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്നു ദൃ​ക്സാ​ക്ഷി​ക​ള്‍ ആ​രോ​പി​ച്ചി​രു​ന്നു. കേ​സി​ല്‍ ശ്രീ​റാം ഇ​പ്പോ​ള്‍ ജാ​മ്യ​ത്തി​ലാ​ണ്.