കേളകം -പേരാവൂർ  റോഡിൽ ചാണപ്പാറയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം.






കേളകം -പേരാവൂർ  റോഡിൽ ചാണപ്പാറയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടം വരുത്തിയ ലോറി നിർത്താതെ പോയി . പേരാവൂർ ഭാഗത്തു നിന്നും, കൊട്ടിയൂർ ഭാഗത്തേക്ക് വരുകയായിരുന്ന  ലോറിയും, കേളകത്ത് നിന്ന് പേരാവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാറും  തമ്മിലാണ് കൂടിയിടിച്ചത്. അപകടത്തിനിടയാക്കിയ  ലോറി നിർത്താതെ പോയി എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ എയർ ബാഗുകൾ തുറന്നതിനാൽ യാത്രക്കാർക്ക് കാര്യമായ പരിക്കേറ്റില്ല. അപകടം വരുത്തിയ ലോറി ദൃക്സാക്ഷികൾ
തിരിച്ചറിഞ്ഞിട്ടുണ്ട്.