അ​ല​ന്‍ മാ​വോ​യി​സ്റ്റ​ല്ല, ഭ​ര​ണ​കൂ​ട​ത്തി​ന് ഇ​ര​ട്ട​ത്താ​പ്പ്; സ​ര്‍​ക്കാ​രി​നെ​തി​രേ അ​ല​ന്‍റെ അ​മ്മ



കോ​ഴി​ക്കോ​ട്: മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ചു യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന അ​ല​ന്‍ ഷു​ഹൈ​ബി​ന്‍റെ അ​മ്മ. അ​ല​നെ ബോ​ധ​പൂ​ര്‍​വം മ​റ​ക്കു​ന്ന സ​ഖാ​ക്ക​ള്‍​ക്കു വേ​ണ്ടി എ​ന്ന സം​ബോ​ധ​ന​യി​ല്‍ ഫേ​സ്ബു​ക്കി​ല്‍ എ​ഴു​തി​യ കു​റി​പ്പി​ലാ​ണു ഭ​ര​ണ​കൂ​ടം ഇ​ര​ട്ട​ത്താ​പ്പാ​ണാ​ണു കാ​ണി​ക്കു​ന്ന​തെ​ന്ന് അ​ല​ന്‍റെ അ​മ്മ സ​ബി​ത ശേ​ഖ​ര്‍ കു​റ്റ​പ്പെ​ടു​ത്തി​യ​ത്.

അ​ല​ന്‍ മാ​വോ​യി​സ്റ്റ​ല്ല, തീ​വ്ര​വാ​ദി​യ​ല്ല, അ​വ​നു മ​ത​മി​ല്ല. അ​ല​ന്‍ തി​ക​ഞ്ഞ മ​തേ​ത​ര​വാ​ദി​യാ​യി​രു​ന്നു. എ​ല്ലാ മ​ത​ങ്ങ​ളു​ടെ​യും ന​ന്‍​മ​ക​ള്‍ അ​റി​ഞ്ഞാ​ണു വ​ള​ര്‍​ന്ന​ത്. അ​വ​ന്‍റെ ചി​ന്ത​ക​ള്‍ തീ​ക്ഷ​ണ​മാ​ണ്. അ​വ​നെ​യാ​ണു ഭ​ര​ണ​കൂ​ടം മാ​വോ​യി​സ്റ്റാ​ക്കി ജ​യി​ലി​ല്‍ അ​ട​ച്ച​ത്, ജാ​മ്യം നി​ഷേ​ധി​ച്ച്‌ എ​ന്‍​ഐ​എ​ക്ക് കൈ​മാ​റി​യ​ത്- സ​ബി​ത ചൂ​ണ്ടി​ക്കാ​ട്ടി.

ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പു​ക​ള്‍ മ​ന​സി​ലാ​ക്കി കൊ​ണ്ടു​ത​ന്നെ​യാ​വ​ണം കു​ട്ടി​ക​ള്‍ സ​മ​രം ചെ​യ്യേ​ണ്ട​ത്. അ​ല​നെ ബോ​ധ​പൂ​ര്‍​വം മ​റ​ക്കു​ന്ന സ​ഖാ​ക്ക​ള്‍​ക്കു വേ​ണ്ടി​യാ​ണ് ഇ​ത് എ​ഴു​തു​ന്ന​ത്. അ​മി​ത് ഷാ ​പാ​സാ​ക്കി​യ നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​ന്‍​ഐ​എ​ക്കു വേ​ണ​മെ​ങ്കി​ല്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കാം എ​ന്നൊ​രു മു​തി​ര്‍​ന്ന സ​ഖാ​വ് പ​റ​ഞ്ഞു. എ​ങ്കി​ല്‍ പൗ​ര​ത്വ ബി​ല്ലി​നു വേ​ണ്ടി എ​ന്തി​നാ​ണു സ​മ​രം ന​ട​ത്തു​ന്ന​തെ​ന്നും സ​ബി​ത ചോ​ദി​ക്കു​ന്നു.

ജാ​മി​യ മി​ലി​യ​യി​ലെ മ​ല​യാ​ളി കു​ട്ടി​ക​ള്‍​ക്കു വേ​ണ്ടി ഇ​ട​പെ​ടു​ന്ന ഭ​ര​ണ​കൂ​ടം ഈ ​കു​ട്ടി​ക​ളെ മ​ന​പൂ​ര്‍​വം മ​റ​ക്കു​ന്ന​താ​ണോ എ​ന്നു ചോ​ദി​ച്ച സ​ബി​ത, സ​ഖാ​വ് അ​ല​ന്‍ ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​വും പാ​ര്‍​ട്ടി​യെ കെ​ട്ടി​പ്പെ​ടു​ത്താ​ന്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്നും ഓ​ര്‍​മ​പ്പെ​ടു​ത്തി.