ഉത്തര മലബാർ കർഷക പ്രക്ഷോഭം രൂപത അദ്ധ്യക്ഷൻമാരും, വൈദീകരും
കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ ഉപവാസസമരം ആരംഭിച്ചു.
കണ്ണൂർ: തലശ്ശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ടിന്റെ നേതൃത്വത്തിൽ ബിഷപ്പുമാരും വൈദികരും കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ ഉപവാസസമരം ആരംഭിച്ചു.. കർഷകരുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുവാൻ അടിയന്തിര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ആരംഭിച്ച ഉത്തരമലബാർ കർഷകപ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ചാണ് ഉപവാസസമരം നടത്തുന്നത്. രാവിലെ 9.30 ന് മഹാത്മാ മന്ദിരത്തിന് മുന്നിൽനിന്ന് കളക്ടറേറ്റിന് മുന്നിലെ സമരപ്പന്തലിലേക്കു ജാഥ നടത്തി.
ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് ഉപവാസസമരം ഉൽഘാടനം ചെയ്തു. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ അധ്യക്ഷത വഹിച്ചു.കണ്ണൂർ അമൃതാനന്ദമയി മഠത്തിലെ സ്വാമി അമൃതകൃപാനന്ദപുരി അനുഗ്രഹ പ്രഭാഷണവും, തലശ്ശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി ആമുഖപ്രഭാഷണവും നടത്തി. എം പി മാരായ ജോസ് കെ മാണി , രാജ്‌മോഹൻ ഉണ്ണിത്താൻ വിവിധ രാഷ്ട്രീയപാർട്ടികളുടെ സംസ്ഥാന ജില്ലാ നേതാക്കൾ ,വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി , ചേംബർ ഓഫ് കോമേഴ്സ് പ്രതിനിധി കെ വി ഹനീഷ്, വിവിധ സാമൂഹ്യ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ ഉപവാസ പന്തലിൽ പ്രസംഗിക്കും.



0 Comments