വീണ്ടും കാട്ടാനകള്‍; മാത്തൂര്‍വയലില്‍ ഭീതി




പനമരം: ടൗണിനടുത്ത് കാട്ടാനകള്‍ തമ്ബടിച്ചത് ജനത്തെ ഭീതിയിലാക്കി. ചൊവ്വാഴ്ച വെളുപ്പിന് മാത്തൂര്‍വയലിലെ ഇഷ്ടികച്ചൂളകള്‍ക്ക് സമീപമെത്തിയ രണ്ട് കൊമ്ബനാനകളാണ് നാടിനെ വിറപ്പിച്ചത്.

പനമരം നെല്ലിയമ്ബം റോഡരികിലെ പുഴയോരത്തെ മുളങ്കാടിലാണ് രണ്ട് കൊമ്ബന്മാര്‍ നിലയുറപ്പിച്ചത്. പാതിരി സൗത്ത് സെക്‌ഷന്‍ പരിതിയിലെ വനാതിര്‍ത്തിയുംകടന്ന് കിലോമീറ്ററുകള്‍ താണ്ടിയാണ് ആനകള്‍ മാത്തൂരിലെ കട്ടക്കളത്തിന് സമീപമുള്ള പുഴയോരത്തെ മുളങ്കാടുകളില്‍ എത്തിയത്.