ശ​ബ​രി​മ​ല യു​വ​തി​പ്ര​വേ​ശം: ബി​ന്ദു അ​മ്മി​ണി​യു​ടെ ഹ​ര്‍​ജി സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കും




ന്യൂ​ഡ​ല്‍‌​ഹി: ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​നം ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ന്ദു അ​മ്മി​ണി ന​ല്‍​കി​യ ഹ​ര്‍​ജി അ​ടു​ത്താ​ഴ്ച സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കും. ശ​ബ​രി​മ​ല യു​വ​തി​പ്ര​വേ​ശ വി​ധി ന​ട​പ്പാ​ക്ക​ണം. പ്രാ​യ​പ​രി​ധി പ​രി​ശോ​ധ​ന ത​ട​യ​ണം എ​ന്നി​വ​യാ​ണ് ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യ​ങ്ങ​ള്‍.

ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​ന് അ​നു​വ​ദി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ര​ഹ്ന ഫാ​ത്തി​മ​യും സു​പ്രീം കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യി​ട്ടു​ണ്ട്. ക്ഷേ​ത്ര ദ​ര്‍​ശ​ന​ത്തി​ന് സു​ര​ക്ഷ ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ര​ഹ​ന കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ആ​വ​ശ്യം അ​ടു​ത്ത ആ​ഴ്ച പ​രി​ഗ​ണി​ക്കാ​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് അ​റി​യി​ച്ചു.