ക്രിസ്തുമസിന് വരവറിയിച്ച് ഭീമൻ  സാന്താക്ലോസ്സ്







ക്രിസ്തുമസിന് വരവറിയിച്ച് ഭീമൻ  സാന്താക്ലോസ്സ്
ഇടവേലിയിലെ സൂപ്പർ ബോയ്സ് എന്ന് അറിയപ്പെടുന്ന ഒരു പറ്റം യുവാക്കൾ ആണ് ജിസിൽ,  അമൽ എന്നിവരുടെ നേതൃത്വത്തിൽ ഭീമൻ നക്ഷത്രം ഒരുക്കിയത്
നാട്ടിൽ സാഹോദര്യവും സമാധാനവും ക്രിസ്തുമസിന്റെ  സ്നേഹവും ആളുകളുടെ ഇടയിൽ വളർത്തുന്നതിന് വേണ്ടിയിട്ടാണ് ഇതിനു മുൻകൈ എടുത്തത് എന്ന് യുവാക്കൾ പറഞ്ഞു കൂടുതൽ ആകർഷകമാക്കുവാൻ വളരെ മനോഹരമായ ഒരു വയലിന്റെ നടുവിലാണ് നക്ഷത്രം സ്ഥാപിച്ചിരിക്കുന്നത്. ദിവസവും ഒട്ടേറെ ആളുകളാണ് നക്ഷത്രം കാണുന്നതിനുവേണ്ടി ഇവിടെയെത്തുന്നത്.
കഴിഞ്ഞ പതിനഞ്ച് വർഷമായി ഇവിടെ എല്ലാവരും ചേർന്നാണ് നക്ഷത്രം ഉണ്ടാക്കുന്നത് എന്ന്     സൂപ്പർ ബോയ്സ് ബൈലൈനിനോട് പറഞ്ഞു എല്ലാ വർഷവും വ്യത്യസ്തത പുലർത്തുന്നത് കൊണ്ടാണ് ഇത്തവണയും വ്യത്യസ്തതയാർന്ന നക്ഷത്രം ഉണ്ടാക്കാൻ സാധിച്ചത്