ഛത്തീസ്ഗഢിൽ സൈനികൻ നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ട സൈനികരിൽ ഒരു മലയാളിയും
ഐടിബിപി സൈനികന്‍ നടത്തിയ വെടിവയ്പ്പില്‍ മരിച്ച സഹപ്രവര്‍ത്തകരില്‍ ഒരു മലയാളിയും
ന്യൂഡല്‍ഹി: ചത്തീസ്ഗഡില്‍ ഐടിബിപി സൈനികന്‍ നടത്തിയ വെടിവയ്പ്പില്‍ മരിച്ച സഹപ്രവര്‍ത്തകരില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടതായി വിവരം. കോഴിക്കോട് സ്വദേശി ബിജീഷ് ആണ് മരിച്ചത് . ചത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ ഐടിബിപി സൈനികന്‍ അഞ്ച് സഹ സൈനികരെ വെടിവെച്ച് വീഴ്ത്തിയ ശേഷം സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവത്തില്‍ ആറുപേര്‍ മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരിലും മലയാളിയുണ്ട്. തിരുവനന്തപുരം സ്വദേശി എസ് ബി ഉല്ലാസിനാണ് പരിക്കേറ്റത്. വ്യക്തിപരമായ തര്‍ക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് ബസ്തര്‍ മേഖലയുടെ ചുമതലയുള്ള ഐ ജി പി സുന്ദരരാജ് അറിയിച്ചു.
0 Comments