ശബരിമല മണ്ഡല കാല വരുമാനം നൂറ്റി അറുപത്തി മൂന്ന് കോടി
ശബരിമല: മണ്ഡലകാല വരുമാനം 163 കോടി രൂപയെന്നു ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ വി. എസ്. രാജേന്ദ്ര പ്രസാദ് അറിയിച്ചു. മുന്‍ മണ്ഡലകാലത്തെ അപേക്ഷിച്ച് 55 ശതമാനം കൂടുതലാണിത്. നാണയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ല. ഇത് ഏകദേശം എട്ടു കോടി രൂപയോളം ആകാമെന്നും ലേലത്തുകകള്‍ കണക്കാക്കിയിട്ടില്ലെന്നും എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
മണ്ഡലകാലത്ത് ഇരുമുടിക്കെട്ടേന്തി 30,59,000 പേര് ദര്‍ശനം നടത്തിയതായാണ് വലിയ നടപ്പന്തലില്‍ സ്ഥാപിച്ച പോലീസ് സ്കാനിംഗ് മെഷീന്റെ അടിസ്ഥാനത്തിലുള്ള കണക്ക്. ദര്‍ശനം നടത്തിയവരുടെ യഥാര്‍ഥ എണ്ണം 40 മുതല്‍ 45 ലക്ഷം വരെയാകാം. അരവണ, അപ്പം എന്നിവയെല്ലാം ആവശ്യമായത്ര കരുതല്‍ സ്റ്റോക്കുണ്ട്. ഏറ്റവും സുഗമവും സന്തോഷപ്രദവുമായ തീര്‍ഥാടന കാലമാകും ഇത്തവണത്തേതെന്നും എക്സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു.
മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നട തുറന്നു. ഇന്നലെ വൈകുന്നേരം അഞ്ചിനു തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി അരീക്കര സുധീര്‍ നമ്ബൂതിരിയും ചേര്‍ന്നു നട തുറന്നപ്പോള്‍ സന്നിധാനം ശരണമന്ത്രങ്ങളാല്‍ മുഖരിതമായി.


0 Comments