വെള്ളൂന്നിയിലെ അനധികൃത ഫാം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രദേശവാസികൾ കേളകം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി
വെള്ളൂന്നിയിലെ അനധികൃത ഫാം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രദേശവാസികൾ കേളകം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. നിരിവധി തവണ ബന്ധപെട്ട അധികാരികൾക്ക് പരാതി നല്കിയിട്ടും നടപടി ഉണ്ടാത്തതിൽ പ്രതിക്ഷേധിച്ചാണ് ധർണ്ണ. കോഴിഫാമിന്റെ മറവിൽ പ്രദേശത്തെ അറവു മാലിന്യങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഇവിടെ കുഴിച്ചു മൂടാറുണ്ടെന്നും, പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ കൊടുത്തിട്ടും ഫാം തുടർന്ന് പ്രവർത്തിക്കുയാണ്, തങ്ങൾക്ക് സ്വസ്ഥഥമായി ജീവിക്കാനാണ് സമരമെന്നും പ്രദേശവാസികൾ പറഞ്ഞു.
യോഹന്നാൻ പടിഞ്ഞാലിൽ അജിഷ്, ശുഭ തട്ടാംപുറം, മാത്യു മങ്ങാടത്ത്, തുടങ്ങിയവർ നേതൃത്വം നല്കി.


0 Comments