ഉള്ളിവില 'സെഞ്ചുറി' കടന്നതോടെ കടകളില്‍നിന്ന് ഉള്ളിവട ' ഔട്ട് '
ഉള്ളിവില 'സെഞ്ചുറി' കടന്നതോടെ ഹോട്ടലുകളില്‍നിന്നും തട്ടുകടകളില്‍നിന്നും ഉള്ളിവട പുറത്ത്. ലഭ്യമാവുന്ന സ്ഥലങ്ങളില്‍ വില കൂട്ടുകയും ചെയ്തു. നേരത്തെ 10 രൂപയായിരുന്ന ഉള്ളിവടയ്ക്ക് ഇപ്പോള്‍ മിക്കയിടങ്ങളിലും 12 രൂപയായി. പഫ്സിനും വില കൂടിയിട്ടുണ്ട്. 12 രൂപയായിരുന്ന മുട്ടപഫ്സിന് ഇപ്പോള്‍ 14-15 രൂപയാണ്. ബീഫ് ഫ്രൈയോടൊപ്പം സാധാരണമായിരുന്ന ഉള്ളിയും അപ്രത്യക്ഷമായി. കാബേജാണ് ഉള്ളിക്ക് ബദലായി രംഗത്തെത്തിയിരിക്കുന്നത്. ഉള്ളിചേര്‍ക്കുന്ന മിക്ക വിഭവങ്ങളിലും ഇപ്പോള്‍ കാബേജാണ് ചേരുവ. ഏതാനും ദിവസം മുമ്ബ് 110-നും 120-നും ഇടയിലായിരുന്നു കണ്ണൂരിലെ ഉള്ളിവില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിലയില്‍ നേരിയ തോതില്‍ ഏറ്റക്കുറച്ചിലുണ്ടായെങ്കിലും 100-നെ ചുറ്റിപ്പറ്റിയാണ് വിലനിലവാരം. സെപ്റ്റംബര്‍ മുതലാണ് വിപണിയില്‍ ഉള്ളിവില വര്‍ധന തുടങ്ങിയത്.
സാമൂഹികമാധ്യമങ്ങളിലും താരം
സമീപകാലത്ത് മത്തിക്ക് കിട്ടിയ 'വില'യാണിപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ഉള്ളിക്ക്. എല്ലാം ഉള്ളിയെ മഹത്വവത്കരിച്ചുള്ള പോസ്റ്റുകള്‍. കല്യാണത്തിന് സ്വര്‍ണാഭരണങ്ങള്‍ക്കുപകരം ഉള്ളിമാല ചാര്‍ത്തിയ വധുവാണ് കൂട്ടത്തിലൊന്ന് 'സ്വര്‍ണത്തെക്കാള്‍ വിലകൂടിയതുതന്നെയാകട്ടെ മകള്‍ക്കെ'ന്ന അടിക്കുറിപ്പോടെ. ഉള്ളിശേഖരത്തിന് കാവല്‍നില്കുന്ന തോക്കേന്തിയ കപ്പടാമീശക്കാരനാണ് പ്രചരിക്കുന്ന മറ്റൊരിനം.



0 Comments