കോളേജ് വിദ്യാർത്ഥികളുടെ കലാ പ്രദർശനം നടന്നു
ഇരിട്ടി : എടത്തൊട്ടി ഡീ പോൾ കോളേജ് പീസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ സംരക്ഷിക്കുക എന്ന ആശയമുയർത്തിപ്പിടിച്ചുകൊണ്ട് കലാ പ്രദർശ്ശനം അരങ്ങേറി. അപലപനീയമായ ആനുകാലിക സംഭവങ്ങളോടുള്ള പ്രതിക്ഷേധമാണ് പരിപാടിയിലൂടെ വിദ്യാർ ത്ഥികൾ പങ്കുവച്ചത്. ഇരിട്ടി പഴയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന കലാ അവതരണത്തിൽ കോളേജ് പ്രിൻസിപ്പൾ ഫാ.ജോൺ മംഗലത്ത്, വൈസ് പ്രിൻസിപ്പാൾ ഫാ.പീറ്റർ ഓരോത്ത്, തോമസ് പോൾ, അഖിൽ ആന്റണി, ഷൈൻ ഷാജി, അഭിനവ് എസ്, അക്ഷയ് രാജ് , സെബിൻ സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.


0 Comments