ബേക്കറി നിര്‍മ്മാണ കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച്‌ ഭക്ഷ്യസുരക്ഷാ വകുപ്പ് : ഓപ്പറേഷന്‍ 'രുചി'




ക്രിസ്തുമസ് പുതുവത്സര കാലമായതോടെ ബേക്കറി നിര്‍മ്മാണ് കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ ഒരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്. കേരളത്തില്‍ ഉടനീളം ഓപ്പറേഷന്‍ രുചി എന്ന പേരിലാണ് പരിശോധന നടത്തുന്നത്.

ക്രിസ്മസ്സും പുതുവത്സരവും വന്ന് കഴിഞ്ഞാലാണ് ഏറ്റവും കൂടുതല്‍ ബേക്കറി സാധനങ്ങള്‍ വിറ്റഴിക്കുന്നത്. അതുകൊണ്ടാണ് ബേക്കറികളില്‍ പ്രത്യേക പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് സജീവമാകുന്നത്. കേരളത്തില്‍ മൊത്തത്തില്‍ ഓപ്പറേഷന്‍ രുചി എന്ന പേരില്‍ 42 സക്വഡുകളാണ് പ്രവര്‍ത്തിക്കുന്നത്. ബേക്കറികളിലെ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുക എന്നതാണ് ലക്ഷ്യം നിര്‍മാണ ശാലകളിലെ ശുചിത്വം, ഉപയോഗിക്കുന്ന എണ്ണ, കൃത്രിമ നിറങ്ങള്‍, വെള്ളം എന്നിവയാണ് പരിശോധിക്കുന്നത്.
സാമ്ബിളുകള്‍ ശേഖരിക്കേണ്ട ആവശ്യം വന്നാല്‍ അങ്ങനെയും ചെയ്യും. സാമ്ബിളുകള്‍ ശേഖരിച്ച്‌ ലാബുകളിലേക്ക് അയക്കും. ഈ മാസം 22 വരെ അന്തര്‍ ജില്ലാ സ്‌ക്വഡുകളാണ് പരിശോധിക്കുക്. അതിന് ശേഷം 31 വരെ അതാത് ജില്ലകളിലെ ഉദ്യേഗസ്ഥരാണ് പരിശോധന നടത്തുക.