പൗരത്വ ഭേദഗതി പ്രതിഷേധം; കര്‍ണാടകയില്‍ ശനിയാഴ്ച വരെ നിരോധനാജ്ഞ




ബംഗളൂരു: കര്‍ണാടക സംസ്ഥാനത്ത് ശനിയാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി സംഘര്‍ഷമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ബിജെപി സര്‍ക്കാരിന്റെ നടപടി. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും വിവിധ സംഘടനകളും പ്രഖ്യാപിച്ച പ്രതിഷേധ പരിപാടികള്‍ ഇന്ന് നടക്കാനിരിക്കെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

മംഗളൂരുവിലും കലബുറഗിയിലും സമരങ്ങള്‍ തുടരുകയാണ്. ബെംഗളൂരുവില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുന്‍കരുതല്‍ നടപടി മാത്രമാണ് നിരോധനജ്ഞയെന്ന് ആഭ്യന്തര മന്ത്രി ബസവരാജ്‌ ബൊമ്മയ് പറഞ്ഞു.