റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് തസ്തികകളില്‍ നിയമനം; അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ വിവിധ ഓഫീസുകളിലേക്ക് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 926 ഒഴിവുകളാണുള്ളത്. കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമായി 20 ഒഴിവുകളുണ്ട്. 13150- 34990 രൂപ ശമ്ബള സ്‌കെയിലിലാണ് നിയമനം.
ഭിന്നശേഷി, എക്‌സ് സര്‍വ്വീസ് വിഭാഗങ്ങളുടെ ഒഴിവുകള്‍ക്ക് പുറമെയാണിത്. 20 വയസിനും 28 വയസിനും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ് സി, എസ് ടി, ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പാസ്മാര്‍ക്ക് മതി. അപേക്ഷാര്‍ത്ഥികള്‍ക്ക് വേഡ് പ്രോസസിംഗില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം.
www.rbi.org.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജനുവരി 16 ആണ് അവസാന തീയതി. അപേക്ഷയോടൊപ്പം ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യണം. എസ് സി, എസ് ടി, ഭിന്നശേഷി, എക്‌സ് സര്‍വ്വീസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് 50 രൂപയും മറ്റുള്ളവര്‍ക്ക് 450 രൂപയുമാണ് ഫീസ്. പ്രാഥമിക പരീക്ഷ, മെയിന്‍ പരീക്ഷാ, ഭാഷാ പ്രാവീണ്യ പരിശോധന എന്നിവയില്‍ വിജയിക്കുന്നവരെ നിയമനത്തിനായി പരിഗണിക്കും. പരീക്ഷയുടെ സിലബസ് ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ https://oppertunities.rbi.org.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


0 Comments