പാലിയേറ്റീവ് രോഗികൾക്ക് ക്രിസ്മസ് കിറ്റ് നൽകി.







കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് & ഗൈഡ്സ് ഹയർ സെക്കണ്ടറി വിഭാഗം യൂണിറ്റും കേളകം പാലിയേറ്റീവ് ഫൗണ്ടേഷനും ചേർന്ന് കേളകം പഞ്ചായത്തിലെ പാലിയേറ്റീവ് രോഗികളുടെ ഭവനം സന്ദർശിച്ച് ക്രിസ്മസ് കിറ്റ് നൽകി. പരിപാടികൾക്ക് അധ്യാപകരായ കെ.വി ബിജു, സ്മിത കേളോത്ത്, പാലിയേറ്റീവ് ഫൗണ്ടേഷൻ പ്രതിനിധികളായ വി.ആർ ഗിരീഷ് , പ്രേംദാസ്മോനായി ,അനന്തൻ എന്നിവർ  നേതൃത്വം നൽകി. സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു. കേളകം പ്രദേശത്തെ 28 ഓളം രോഗികളുടെ ഭവനം സന്ദർശിച്ച് ക്രിസ്മസ് കേക്കും ഭക്ഷ്യ വ വസ്തുക്കളുടെ കിറ്റും നൽകുന്ന പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്.