കേളകം: വളയംചാൽ പാലനിർമ്മാണം വകുപ്പ് ഉദ്ദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
ആറളം പുനരധിവാസമേഖലയെയും കേളകം പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വളയംചാല്‍ കോണ്‍ക്രീറ്റ് പാലം നിര്‍മ്മാണത്തിന്റെ ഭാഗമായി സ്വകാര്യ വ്യക്തിയുടെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ ത്വരിതപ ത്തുന്നതിന്റെ ഭാഗമായി സൈറ്റ് മാനേജര്‍ പി പി ഗിരീഷിന്റെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥരും പഞ്ചായത്ത് ജന പ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചു.ആറളം പുനരധിവാസ മേഖലയിലെ സമഗ്ര വികസന പദ്ധതിയില്‍പെടുത്തിയാണ് വളയംചാല്‍ തൂക്ക് പാലത്തിന് സമീപത്തായി കോണ്‍ക്രീറ്റ് പാലം നിര്‍മ്മിക്കുന്നത്.കഴിഞ്ഞ ജനുവരിയിലാണ് പാലത്തിന്റെ പ്രവര്‍ത്തി ആരംഭിച്ചത്.2 വര്‍ഷങ്ങളില്‍ ഉണ്ടായ പ്രളയവും പാലത്തിന്റെ അനുബന്ധ റോഡിനായി സ്വകാര്യ വ്യക്തിയുടെ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികളുടെ മെല്ലെപോക്കും പാലം പ്രവര്‍ത്തി 2 തൂണുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്.3 തൂണുകളും 2 സ്പാനോട്കൂടിയാണ് പാലം നിര്‍മ്മിക്കേണ്ടത്.എന്നാല്‍ മൂന്നാമത്തെ തൂണിന്റെ പ്രവര്‍ത്തി ആരംഭിക്കണമെങ്കില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലം ഏറ്റെടുക്കേണ്ടതായിട്ടുണ്ട്.ഇതിനായി വില്ലേജ് അധികൃതര്‍ 20 സെന്റ് സ്ഥലം അളന്ന് തിട്ടപ്പെടുത്തി പ്ലാന്‍ ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിച്ചെങ്കിലും സ്വകാര്യവ്യക്തിക്ക് നല്‍കേണ്ട തുകയെകുറിച്ച് ധാരണയാവാത്തതാണ് പാലം പ്രവര്‍ത്തി ഇഴഞ്ഞ് നാങ്ങാന്‍ കാരണം.സ്വകാര്യ വ്യക്തിയുടെ സ്ഥലം സര്‍ക്കാരിലേക്ക് രജിസ്റ്റര്‍ ചെയ്ത് ഗവണ്‍മെന്റ് ബന്ധപ്പെട്ട കരാറുകാരന് നിര്‍മ്മാണത്തിന് സ്ഥലം വിട്ട് കൊടുത്താല്‍ മാത്രമേ കരാറുകാരന് പ്രവര്‍ത്തി ആരംഭിക്കാന്‍ കഴിയുകയുള്ളു.ഈ പശ്ചാത്തലത്തിലാണ് റവന്യു അധികൃതരും സൈറ്റ് മാനേജര്‍ പി പി ഗിരീഷ്, വില്ലേജ് ഏഫീസര്‍ ഇ രാധ,പഞ്ചായത്ത് പ്രസിഡന്റ് മൈഥിലി രമണന്‍,വൈസ് പ്രസിഡന്റ് രാജന്‍ അടുക്കോലില്‍ ബ്ലോക്ക് പഞ്ചായത്തംഗം വര്‍ഗീസ് ജോസഫ്,പഞ്ചായത്ത് അംഗങ്ങളായ മനോഹരന്‍ മരാടി ,കുഞ്ഞുമോന്‍ കണിയാഞ്ഞാലില്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചത്.സ്വകാര്യ വ്യക്തിയുടെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള തുക ബന്ധപ്പെട്ട വകുപ്പ് അനുവദിച്ചിട്ടുണ്ടെന്നും എത്രയു പെട്ടന്ന് തന്നെ ഇതിന്റെ നടപടികള്‍ പൂര്‍ത്തീകരിച്ച് പാലം നിര്‍മ്മാണം പുനരാരംഭിക്കുമെന്നും ഇവര്‍ പറഞ്ഞു


0 Comments