മാനന്തവാടി മട്ടന്നൂര്‍ എയര്‍പോര്‍ട്ട് റോഡ്;
പരാതികള്‍ റവന്യൂ അധികാരികള്‍ നേരിട്ടെത്തി പരിശോധിക്കണം :വ്യാപാരി വ്യവസായി സമിതി





മാനന്തവാടി:മാനന്തവാടി മട്ടന്നൂര്‍ എയര്‍പോര്‍ട്ട് റോഡ്  വ്യാപാരി വ്യവസായി സമിതി സ്വാഗതം ചെയ്യുന്നുണ്ടെന്നും എന്നാല്‍ പൊതുജനങ്ങളുടെയും വ്യാപാരികളുടെയും പരാതികള്‍ അറിയുന്നതിന് റവന്യൂ അധികാരികളുടെ നേരിട്ടുള്ള അന്വേഷണം വേണമെന്നും വ്യാപാരി വ്യവസായി സമിതി മാനന്തവാടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.എയര്‍പോര്‍ട്ട് റോഡ് വരുന്നത് നാടിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണ്,വ്യാപാരി സമൂഹം വികസനത്തിന് സര്‍വ്വ പിന്തുണയുമേകും, നിര്‍ദ്ദിഷ്ട എയര്‍ പോര്‍ട്ട് റോഡിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു മുന്നേ റോഡിന്റെ വരവിലുള്ള ആശങ്ക പരിഹരിക്കണമെന്നും വ്യാപാരി വ്യവസായി സമിതി ഭാരവാഹികല്‍ പറഞ്ഞു.