കുന്നോത്ത് സെന്റ് ജോസഫ് ഹൈസ്‌കൂള്‍ വാര്‍ഷികാഘോഷവും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പും നടത്തി
ഇരിട്ടി: കുന്നോത്ത് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ വാര്‍ഷികാഘോഷവും സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകന്‍ തോമസ് അപ്രേം, ജാന്‍സി തോമസ്, ഷേര്‍ളി ജോസഫ്, സിസ്റ്റര്‍ സെലിന്‍ ജോസഫ്, സിസ്റ്റര്‍ ആന്‍സി അബ്രാഹം എന്നിവര്‍ക്കുള്ള യാത്രയയപ്പും സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.മാത്യു ശാസ്താംപടവില്‍ അധ്യക്ഷത വഹിച്ചു. കുന്നോത്ത് ഫൊറോന വികാരി ഫാ.അഗസ്റ്റ്യന്‍ പാണ്ട്യാമാക്കല്‍, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അനിത ജാനിഖാന്‍, പഞ്ചായത്ത് അംഗം ജമീല നാസര്‍, യുപി സ്‌കൂള്‍ പ്രധാന അധ്യാപിക ജയ മാത്യു, പിടിഎ പ്രസിഡന്റ് ബെന്നി പുതിംയാംപുറം, പാരീഷ് ട്രസ്റ്റി ജയിംസ് കൊട്ടാരത്തില്‍, സ്‌കൂള്‍ ലീഡര്‍ എബിന്‍ കുര്യന്‍ മാത്യൂസ്, സീനിയര്‍ അസിസ്റ്റന്റ്എം.ജെ.ലൂസിയാമ്മ, ജനറല്‍ കണ്‍വീനര്‍ സലിന്‍ ജോസഫ്, ഫാ.കുര്യാക്കോസ് അറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു.
0 Comments