കൈരാതി കിരാത ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം: കലവറ നിറക്കൽ ഘോഷയാത്ര നടന്നു

ഇരിട്ടി: അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന മൂലോത്തുംകുന്ന് കൈരാതി കിരാതക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറക്കൽ ഘോഷയാത്ര നടന്നു. മാതൃസമിതിയുടെ നേതൃത്വത്തിൽ നടന്ന ഘോഷയാത്ര പയഞ്ചേരി വൈരീഘാതകൻ ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് കൈരാതി കിരാത ക്ഷേത്രത്തിൽ സമാപിച്ചു. ശനിയാഴ്ച രാവിലെ 10 .30 ന് നടക്കുന്ന മാതൃ സംഗമം ഡോ. ഗീതാ മണ്ഡൽ ഉദ്ഘാടനം ചെയ്യും. മാതൃസമിതി പ്രസിഡന്റ് എം.എം. സരസ്വതി ടീച്ചർ അദ്ധ്യക്ഷത വഹിക്കും. ഭാഗവത വാചസ്പതി കെ.കെ. ചൂളിയാട് പ്രഭാഷണം നടത്തും. വൈകുന്നേരം കീഴൂർ  മഹാദേവ - മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും മോഹനകാഴ്ച എത്തിച്ചേരും. തുടർന്ന് മാസ്റ്റർ ഇ.എം. ആദിദേവിന്റെ പ്രഭാഷണവും 8 മണിക്ക് പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന കലാ പ്രതിഭാ സംഗമവും നടക്കും.