കൊളക്കാട് മാവടിയിൽ ഒട്ടോ ടാക്സി മറിഞ്ഞ് 5 പേർക്ക് പരിക്ക്

ഓട്ടോ ടാക്സി അപകടത്തിൽപെട്ട്  അഞ്ചുപേർക്ക് പരിക്ക്. കിഴക്കെ മാവടിയിൽ ഓട്ടോടാക്സി നിയന്ത്രണം വിട്ട് കലുങ്കിനിടിച്ച് റോഡരികിലേക്ക് മറിഞ്ഞാണ് അപകടം. കൊളക്കാട് സ്വദേശികളായ അഞ്ചു പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.