കേളകം സെന്റ് ജോർജ് ഓർത്തഡോക്സ് വലീയ പള്ളി പരിശുദ്ധ ദൈവമാതാവിന്റെ പുഴ്ച്ച പെരുന്നാൾ സമാപിച്ചു

ബുധനാഴ്ച വൈകിട്ട് സന്ധ്യ നമസ്‌കാരം, പരിശുദ്ധ ദൈവ മാതാവിനോടുള്ള പ്രാർത്ഥന എന്നിവ നടന്നു. വെള്ളിയാഴ്ച വൈകിട്ട്  മഞ്ഞളാംപുറം പൂവ്വത്തിൻചോല പെരുന്താനം ഭാഗങ്ങളിൽ നിന്നാരംഭിച്ച് കേളകം ടൗണിൽ നിന്ന് ദേവാലയത്തിലേക്ക് സന്ദേശ യാത്ര കേളകത്ത് സംഘമിച്ച്  ഡോ.യാക്കോബ് മാർ ഐറിനിയോസ് മെത്രപ്പോലീത്തായ്ക്ക് സ്വീകരണം നൽകി. തുടർന്ന് സന്ധ്യ നമസ്‌ക്കാരം, വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കേളകം ടൗൺ ചുറ്റി പരിശുദ്ധ ദൈവമാതാവിന്റെ കുരിശടിയിലേക്ക് ഭക്തി നിർഭരമായ നഗര പ്രദക്ഷിണം നടന്നു. തുടർന്ന്   ചൂരയ്ക്കാതടത്തിൽ കുര്യാച്ചൻ ആന്റ് റിബേക്കാ മെമ്മോറിയല്ഡ ചാരിറ്റി ധനസഹായ വിതരണം
ഡോ. യാക്കോബ് മാർ ഐറിനിയോസ് മെത്രപ്പോലീത്താ ഉദ്ഘാടനം ചെയ്തു. തുടർന്ന് പള്ളിയിലേക്ക് പ്രദക്ഷിണം,നേർച്ച ഭക്ഷണം, വിവിധ വാദ്യമേളങ്ങളുടെ കലാ പ്രകടനം, വയനാട് സങ്കീർത്തനം അവതരിപ്പിക്കുന്ന ഗാനമേള എന്നിവ നടന്നു. ശനിയാഴ്ച രാവിലെ സൺഡേ സ്‌കൂൾ വിദ്യാർത്ഥികൾക്ക് പ്രതിഷ്ഠ ശുശ്രൂഷ, മദ്ധ്യസ്ഥ പ്രാർത്ഥന,പ്രസംഗം,10.15 ന് പ്രദക്ഷിണം,ആശിർവ്വാദം, തുടർന്ന്   സേനഹവിരുന്ന്,ലേലം,കൊടിയിറക്ക് എന്നിവ നടന്നു.