ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​നെ കാ​റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി


കാ​സ​ര്‍​ഗോ​ഡ്: കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​നെ കാ​റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഐ​ബി കാ​സ​ര്‍​ഗോ​ഡ് ഇ​ന്‍​സ്പെ​ക്ട​ര്‍ റി​ജോ ഫ്രാ​ന്‍​സി​സാ​ണ് മ​രി​ച്ച​ത്. ബേ​ക്ക​ല്‍ ടൗ​ണി​ല്‍ നി​ര്‍​ത്തി​യി​ട്ട കാ​റി​ലാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മരണകാരണമെന്ന് സം​ശ​യി​ക്കു​ന്നു.