റോഡിലെ കാനയിൽ ഒരു വൈദ്യുതി തൂൺ  പദ്ധതിയുമായി കെ.എസ്.ഇ.ബി.

കൊട്ടിയൂർ: മഴവെള്ളമെഴുകി കൊണ്ടിയുന്ന റോഡിലെ കാനയിൽ വൈദ്യുതി തൂൺ സ്ഥാപിച്ച് റോഡിലെ കാനയിൽ ഒരു വൈദ്യുതി തൂൺ പദ്ധതിക്ക്  കെ.എസ്.ഇ.ബി തുടക്കമിട്ടു. കൊട്ടിയൂർ മന്ദംച്ചേരിക്ക് സമീപമാണ് നിലവിലെ വൈദ്യുതി തൂൺ മാറ്റി റോഡിലെ കാനയിൽ സ്ഥാപിച്ചത്. ഇതിനിതിരെ  നാട്ടുകാർ പ്രതിക്ഷേധമറിയിച്ചെങ്കിലും ജീവനക്കാർ തൂൺ മാറ്റി സ്ഥാപിച്ച് മടങ്ങി. വെള്ളമെഴുകുന്ന കാനയിൽ വൈദ്യുതി സ്ഥാപിച്ചത് വെളളമൊഴുക്ക് തടയും എന്ന് മാത്രമല്ല. എതെങ്കിലും തരത്തിലുള്ള വൈദ്യുതി അപകടത്തിനും കാരണമാകുമെന്ന് നാട്ടുകാർ പറഞ്ഞെങ്കിലും ജീവനക്കാർ തങ്ങളുടെ പദ്ധതി നടപ്പാക്കി മടങ്ങി.