ബജറ്റ് സമ്മേളനം: 30 ന് സര്‍വകക്ഷിയോഗം
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ്സമ്മേളനം 31-നു തുടങ്ങും. സമ്മേളനം സുഗമമായി നടത്തുന്നതിനു സഹകരണം തേടി സര്‍ക്കാര്‍ 30-നു സര്‍വകക്ഷി യോഗം വിളിച്ചേക്കും.
പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധം, എന്‍.പി.ആര്‍, എന്‍.ആര്‍.സി. വിഷയങ്ങള്‍, ജമ്മുകശ്മീര്‍, സാമ്ബത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് ഇപ്രാവശ്യത്തെ സമ്മേളനം. 31-നു രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിക്കാനുള്ള സാധ്യതയുണ്ട്. സമ്മേളനത്തില്‍ പൊതുനിലപാട് സ്വീകരിക്കാന്‍ പ്രതിപക്ഷപാര്‍ട്ടികളും പ്രത്യേകയോഗം ചേരുന്നുണ്ട്.
ഫെബ്രുവരി ഒന്നിനു ശനിയാഴ്ചയാണ് പൊതുബജറ്റ്. ആദ്യഘട്ട സമ്മേളനം 11-നു കഴിയും.തുടര്‍ന്ന് വിവിധ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് ബജറ്റ് നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യും. രണ്ടാംഘട്ട സമ്മേളനം മാര്‍ച്ച് രണ്ടിനു തുടങ്ങി ഏപ്രില്‍ മൂന്നിന് അവസാനിക്കും.
0 Comments