നിവിന്‍ പോളിയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് ചിക്കനും പൊറോട്ടയും കവര്‍ന്നു
മാലൂര്‍: സിനിമാ ഷൂട്ടിങ് ലൊക്കേഷനില്‍നിന്ന് വാഹനത്തിലെത്തി ഭക്ഷണവുമായി കടന്നെന്ന് പരാതി. കഴിഞ്ഞ രാത്രി മാലൂരിലെ കാഞ്ഞിലേരിയിലാണ് സംഭവം. നിവിന്‍പോളി നായകനായ പടവെട്ട് സിനിമയുടെ ഷൂട്ടിങ് ഒരു മാസക്കാലത്തിലേറെയായി കാഞ്ഞിലേരിയില്‍ നടക്കുന്നുണ്ട്.
സിനിമ ചിത്രീകരിക്കുന്നതിനിടയില്‍ അഭിനേതാക്കള്‍ക്കും പിന്നണിപ്രവര്‍ത്തകര്‍ക്കും കഴിക്കാന്‍ വെച്ച ചിക്കനും പൊറോട്ടയുമാണ് മോഷ്ടിച്ചത്. 80 ഓളം പേര്‍ക്കുള്ള ഭക്ഷണമാണ് നാലംഗ സംഘം എടുത്തുകൊണ്ടുപോയതെന്നാണ് പറയുന്നത്.
ഇവര്‍ ഭക്ഷണം കവരുന്നത് സമീപവാസിയായ അമല്‍ എന്ന യുവാവ് മൊബൈല്‍ കാമറയില്‍ പകര്‍ത്തി. ഇതുകണ്ട സംഘം അമലിനെ മര്‍ദിച്ചു. അമല്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി മാലൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ടി.പി.രജീഷ് പറഞ്ഞു.
0 Comments