സംസ്ഥാനത്ത് ഒരു ലക്ഷം ക്ലാസ് ലൈബ്രറികള്‍ സ്ഥാപിക്കും: സി.രവീന്ദ്രനാഥ്
തോട്ടട: സംസ്ഥാനത്ത് ഒരു ലക്ഷം ക്ലാസ് ലൈബ്രറികള്‍ സ്ഥാപിക്കുമെന്ന് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. അക്കാദമിക് മികവ് വര്‍ധിപ്പിക്കുന്നതിന് ലൈബ്രറികള്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. തോട്ടട ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി നിര്‍മിച്ച ഹയര്‍ സെക്കന്‍ഡറി ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ലൈബ്രറികളിലേക്ക് ഓരോ കുട്ടികളും ഓരോ പുസ്തകങ്ങള്‍ നല്‍കണമെന്നും മന്ത്രി പറഞ്ഞു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായിരുന്ന. കെ.സുധാകരന്‍ എം.പി., മേയര്‍ സുമാ ബാലകൃഷ്ണന്‍, കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷ ഷാഹിന മൊയ്തീന്‍, കൗണ്‍സിലര്‍മാരായ എന്‍.ബാലകൃഷ്ണന്‍, പി.കെ.പ്രീത, എ.പി.അജിത, എം.പി.മുഹമ്മദലി, എം.കെ.ഷാജി, ടി.പ്രേമി, ടി.പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments